ചെക്ക് റിപ്പബ്ലിക്ക് വഴി സ്പെയിൻ

സ്പെയിൻ കാണാനുള്ള ആഗ്രഹം വല്ലാതെ അങ്ങു തലയ്ക്കു പിടിച്ചപ്പോൾ പിന്നെ ഒന്നും നോക്കിയില്ല ഷെൻഗെൻ വിസ എടുത്തു (യൂറോപ്പിലെ രാജ്യങ്ങൾ തമ്മിലുള്ള ഒരു എഗ്രിമെന്റ് പ്രകാരം- ഷെൻഗെൻ എഗ്രിമെന്റ്- അതിൽ ചേർന്നിട്ടുള്ള രാജ്യങ്ങളിൽ പോകാൻ ഒരു വിസ മതി അതാകുന്നു ഷെൻഗെൻ വിസ). ഞാൻ പോകുന്നത് സ്പെയിൻ ആയതിനാൽ ഏജന്റ് വഴി സ്പാനിഷ് എംബസ്സിയിൽ നിന്നും വിസ എടുത്തു.

പിന്നെ ബുക്കിങ് ആപ്പ് ഉപയോഗിച്ച് ചീപ്പ്‌ റേറ്റിൽ ടിക്കറ്റ് ഒപ്പിച്ചു, പക്ഷെ പോകുമ്പോൾ ചെക് റിപ്പബ്ലിക് വഴിയും വരുമ്പോൾ തുർക്കി വഴിയും ഒന്ന് ചുറ്റി വരണം, എന്നാലും കുഴപ്പം ഇല്ല.

താമസം എയർ ബി ആൻഡ് ബി ആപ്പ് വഴി എടുത്തു പിന്നീട് മണ്ടത്തരം മനസ്സിലായി, ഹോസ്റ്റൽ ആയിരുന്നു എന്റെ ഒറ്റക്കുള്ള യാത്രക്ക് നല്ലത്.

Leave a comment